Wednesday, 19 October 2016



രാഹുലിനെപ്പോലൊരു മകൻ, നാലാംവയസിൽ നാടുംവീടും വിട്ടു കേരളത്തിലെത്തിയ നാസിം !



nasim



ഒക്ടോബർ 13... അന്നാണ് ആലപ്പുഴയിൽ നിന്നുള്ള രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫീച്ചർ ഷെയർ ചെയ്യുന്നത്. "സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ഒന്നു ശ്രമിച്ചു കൂടേ, രാഹുലിനെ കണ്ടെത്താന്‍... #FindoutRahul എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് പരമാവധി ഷെയര്‍ ചെയ്യൂ ഈ അമ്മയുടെ കഥ.." എന്ന കുറിപ്പോടു കൂടിയാണ് റിപ്പോർട്ട് വായനക്കാർക്ക് പങ്കുവച്ചത്. രാഹുലിനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു അതിനു പുറകിൽ.

സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെ റിപ്പോർട്ട് വൈറലായി. ഫെയ്സ്ബുക്കിൽ വനിതയുടെ പേജിലൂടെ മാത്രം കാൽ ലക്ഷത്തോളം പേരാണ് ഇതു ഷെയർ ചെയ്തത്. വാട്സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വേറെയും. എന്നാൽ പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ ശ്രദ്ധിക്കപ്പെട്ടത് നാസിം ചാലിയം എന്ന ചെറുപ്പക്കാരൻ എഴുതിയ വരികളായിരുന്നു. അത് ഇപ്രകാരമായിരുന്നു.

"എന്റെ പേര് നാസിം.. 11 വർഷം ഒരമ്മ മകൻ എവിടെയെന്നറിയാതെ അവനെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന ആ ഓർമകളിൽ കണ്ണീരുമായി ജീവിക്കുന്ന ആ അമ്മയുടെ മുമ്പിൽ ആ മകനെ എത്രയും പെട്ടന്ന് എത്തിച്ചു കൊടുക്കാൻ സർവലോക ദൈവങ്ങളോടും പ്രാത്ഥിക്കുന്നു... അതുപോലെ ഞാൻ 4 വയസിൽ കേരളത്തിൽ എത്തിപ്പെട്ടതാണ്. എന്റെ മനസിലെ വേദന പറഞ്ഞാൽ തിരുല്ലാ.... ഇപ്പോഴും എന്റെ മനസിൽ ഉമ്മയും ഉപ്പയേയും... കാണാൻ കഴിയാത്തതിൽ മനസിലെ വിഷമം പറഞ്ഞാൽ തിരൂല..."


ഓർമകളുടെ പാളങ്ങളിൽ


നാസിമിന്റെ വരികളുടെ സത്യമറിയാൻ വനിത ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലായത് അച്ഛനമ്മമാരെ തേടിയുള്ള ഒരു മകന്റെ 26 വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ്. ഒരുപക്ഷേ മറ്റൊരു നാട്ടിൽ ഇവനാകാം രാഹുൽ. നാസിമിന്റെ കഥ ഇതാണ്;

നാസിമിന് സ്വന്തം നാടും വീടും ഉറ്റവരെയും നഷ്ടപ്പെടുമ്പോൾ വയസ്സു നാലു മാത്രം. ഓർമ്മകൾ ചികഞ്ഞെടുക്കാൻ ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചപ്പോൾ മറുപടി, ‘ഞാനൊന്നും മറന്നിട്ടില്ല’. ന്യൂഡൽഹിയിലെ ഏതോ നഗരത്തിലായിരുന്നു ജനനം. അയാൾക്ക് ഒന്നുറപ്പാണ്, ഇടത്തരം കുടുംബത്തിൽ കാണുന്നതിനേക്കാൾ ജീവിത സാഹചര്യങ്ങൾ അന്ന് തന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാർപ്പ് വീടും ടിവിയും ഫോണുമെല്ലാം. റെയിൽവേ സ്റ്റേഷനടുത്തായിരുന്നു വീടെന്നും നാസിമിന് ഉറപ്പുണ്ട്. കാരണം, വീടിന് തൊട്ടു മുന്നിൽ ട്രെയിനുകൾ നിർത്തിയിടാറുണ്ട്. ഓർമകളിൽ ഇത്രയും ഇപ്പോഴും തെളിഞ്ഞുതന്നെ നിൽക്കുന്നു.

അന്ന് സഹോദരിയ്‌ക്കൊപ്പം കളിച്ചു കളിച്ചായിരുന്നു നാസിം ആ ട്രെയിനിന് അടുത്തെത്തിയത്. കമ്പിയിൽ ഏന്തിപ്പിടിച്ചു നിർത്തിയിട്ട ബോഗിക്കുള്ളിൽ കയറിപ്പറ്റുമ്പോൾ ഒരിക്കലും ആ കുരുന്ന് വിചാരിച്ചിരുന്നില്ല, നാളെ ജീവിതം പാളം തെറ്റി ഓടിത്തുടങ്ങാൻ പോകുന്നുവെന്ന്. ‘ബോഗിക്കുള്ളിൽ കയറിയതോടെ ട്രെയിൻ നീങ്ങിത്തുടങ്ങി, ഇത് കണ്ടതോടെ സഹോദരി ചാടിയിറങ്ങി. എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല," നാസിം വേദനയോടെ പറയുന്നു. അന്ന് നാസിമിന് എന്നന്നേക്കുമായി നഷ്ടപ്പെട്ടത് പ്രിയപ്പെട്ട വാപ്പയും മതിയാവോളം സ്നേഹം വാരിക്കോരി നൽകുന്ന ഉമ്മയും എപ്പോഴും നിഴൽ പോലെ ഒപ്പമുണ്ടാകാറുള്ള മുതിർന്ന സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബമാണ്.


nasim-1


ഉറുദുവാണ് അന്ന് സംസാരിച്ചിരുന്നത്. ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തിയപ്പോൾ ചാടിയിറങ്ങി നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിൽ ചാടിക്കയറി. അങ്ങനെ രണ്ടോ മൂന്നോ ട്രെയിനുകൾ മാറിക്കയറി. ഇടയ്ക്കെപ്പോഴോ കരഞ്ഞു തളർന്നുറങ്ങി. കണ്ണു തുറന്നപ്പോൾ ഏതോ ഒരു സ്റ്റേഷൻ. ആളുകൾ സംസാരിക്കുന്നത് മറ്റേതോ ഭാഷ. പിന്നെ എപ്പോഴോ മനസിലായി, കോഴിക്കോട് എന്നാണ് ഈ നാടന്റെ പേര്. ദുബായിൽ ബിസിനസുകാരനായിരുന്ന ചാലിയം സ്വദേശി നൗഷാദ് അലിയാണ് അന്ന് പ്ലാറ്റ്‌ഫോമിൽ വച്ച് നാസിമിനെ കണ്ടെടുക്കുന്നത്. അദ്ദേഹം അവനെ അധികൃതരുടെ സമ്മതത്തോടെ ചാലിയം അമ്പലത്ത് വീട്ടിൽ ആയിഷയ്ക്ക് വളർത്താൻ കൊടുത്തു. ആണ്‍മക്കളില്ലാത്ത ആയിഷ സ്വന്തം മകനെപ്പോലെ അവനെ വളർത്തി.

പുതിയ ഭാഷയും സാഹചര്യങ്ങളുമായി മനസ്സുകൊണ്ട് അവന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. വെറും നാല് വയസ്സുകാരന്റെ ചിന്തകളോ മനസ്സോ ഒന്നുമായിരുന്നില്ല നാസിമിന്റേത്. സ്വന്തം ഉമ്മയ്ക്കും വാപ്പയ്ക്കും വേണ്ടി അവന്റെ പിഞ്ചു മനസ്സ് അലഞ്ഞുകൊണ്ടിരുന്നു. പ്രായം കൂടുംതോറും അതവനെ അതി കഠിനമായി അലട്ടി. വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചപ്പോഴും നാസിമിന്റെ മനസിൽ നിറഞ്ഞുനിന്ന സ്വത്വം അവനെ വിട്ടുപോയില്ല. പഠനത്തിനായി കൊടിയത്തൂർ അൽ ഇസ്‌ലാം യത്തീംഖാനയിൽ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. നാലാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് ഉമ്മയെയും വാപ്പയെയും അന്വേഷിച്ചിറങ്ങി. പലയിടങ്ങളിൽ ജോലി ചെയ്തു, പല ഭാഷകൾ പഠിച്ചു.


ലക്ഷ്യം ന്യൂഡൽഹി...


സ്വന്തം വീട്.. ഉമ്മ, വാപ്പ, സഹോദരി... അങ്ങനെ നാലു വയസുകാരന്റെ ഓർമ്മകൾ അവനെ മാടിവിളിച്ചുകൊണ്ടിരുന്നു. അവരെയെല്ലാം ഒരിക്കൽ കൂടി കാണണം. അതിനായി ഡൽഹിയിൽ പോകണം. ദേശസഞ്ചാരത്തിനിടയ്‌ക്ക് കെട്ടിടം പണിയുമായി ബന്ധപ്പെട്ട് നാസിം ജയ്‌പ്പൂരിൽ എത്തി. ഉള്ളിന്റെയുള്ളിലെ ആഗ്രഹം തീവ്രമായപ്പോൾ ഒരിക്കൽ കൂട്ടുകാരുടെ സഹായത്തോടെ ഡൽഹിയിലും എത്തി. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം.

ഓർമ്മകളിലെ വീടും കുടുംബവുമൊന്നും കണ്ടെത്താനാവാതെ നാസിം തിരിച്ചു വീണ്ടും കോഴിക്കോട് തന്നെ എത്തി. ഇപ്പോൾ നാസിമിന് മുപ്പതു വയസ്സായി, മലയാളി പെൺകുട്ടി ജീവിത സഖിയായി കൂട്ടിനുണ്ട്, കൂടാതെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞു മോളുമുണ്ട്. എങ്കിലും നാസിമിന്റെ മനസ്സിനകത്ത് ഇപ്പോഴും വിങ്ങലാണ്... ട്രെയിനിൽ ഒറ്റപ്പെട്ടപ്പോൾ ഉമ്മയെയും വാപ്പയെയും അന്വേഷിച്ചു നിലവിളിച്ച അതേ നാലുവയസ്സുകാരന്റെ വിങ്ങൽ.

കഥയെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ നാസിം ചോദിച്ചു, ’ന്റെ ഉമ്മയെയും വാപ്പയെയും കണ്ടുപിടിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ’ എന്ന്. ശ്രമിക്കാം എന്ന് മറുപടി പറഞ്ഞപ്പോൾ മനസ്സിൽ ആദ്യം ഓടിവന്ന മുഖം രാഹുലിന്റെ അമ്മയുടേതായിരുന്നു. ഒരുപക്ഷേ നാസിമിനെക്കാൾ വേദനയോടെ ഉത്തരേന്ത്യയിൽ എവിടെയോ ഒരമ്മ അവനെയും കാത്തിരിപ്പുണ്ടാവും... ആ അമ്മയുടെ തേങ്ങലുകൾക്കും രാഹുലിന്റെ അമ്മയുടെ വേദനയാകും... 




Sweet Dreams! How To Get Your Child To Stay In Bed All Night



Girl reading book in bed.



You have turned on the night light, turned down the sheets, have given an "all clear" of any night-time gremlins, and have given your child a drink of water. A book has been read and your child has been smothered with nighty-night kisses and sweet dreams hugs.

If you are one of the lucky ones, the blissful evening silence may carry over into morning madness. But for many parents of young children, the bedtime calm may last only seconds, minutes, or into the middle of the night with the persistent evening creep back into your room.

A child's wide eyes, often wet with tears and sometimes lack of sleep, are often combined with excuses to melt almost any heart and diffuse parental protests, especially if it's 3 a.m. and you need to work in the morning. "My room is making noises," "I need a drink," "I'm hungry," "I miss you so much," "I'm scared," "I'm lonely," "I'm sick" or simply, "I can't sleep." Name the argument; some parent has already heard it before.

It's easy for a sleep-deprived parent to simply turn down the sheet and half-heartedly left a young child sleep in their bed. It's the next morning – after enduring a night of tossing and turning of a wiggly child, loss of privacy, a child hard to awaken in the morning in time for school or daycare, or perhaps even wet sheets as a result – the parent insists the habit of a child sneaking into bed must change.

But how? Here are some tips for making the permanent transition of a child sleeping in his/her own bed:

Make your child's room inviting, decorated to his/her taste, and age-appropriate. Consider allowing your child to help decorate by at the very least picking out the bedding. For the more ambitious adventurers, give your child choices of a bedroom theme, positioning of bed and furniture (with your help, of course), and overall look and feel.

The general idea is you want your child to absolutely LOVE his/her room and want to spend time in it!

Consider the size of the bed. Some parents move their child to a twin or even larger bed as soon as a child graduates from the crib. For some children, that is fine, but others may feel intimidated or even threatened by its size. Depending on a child's nature, toddler beds can provide a nice transition between crib and twin. These beds often are available in theme designs, such as a race car or castle. Make sure your child can easily get in and out of bed and feels comfortable in it.

Establish a memorable bedtime routine. The routine does not need to be elaborate; however, it should be something your child looks forward to each night and considers a special time. This can be as simple as reading a favorite book in a special part of the room, having a bath to soothing music, eating a snack and then brushing teeth, singing a favorite song, saying a prayer, exchanging highlights of the day, or even a special bedtime kiss-n-hug ritual.

Require your child to go to the bathroom just before bedtime. Sometimes its the need to go to the bathroom that then causes the child to wake and then want company.

Don't lie down with your child, or if you do, only stay for a brief time. You don't want your child to think he/she has to have someone lay down with him for sleep.

Establish the rule that your child will now sleep in his/her own bed and make no exceptions. Same parents report that it is helpful to build it into a celebration, such as "Now that you are starting kindergarten, you are expected to stay in your own bed every night" or "As a 4-year-old, you will get new privileges! One of those is the excitement of picking the toy you want to sleep with in your own bed every night."

Don't weaken to crying or whining. If you do, your child wins. Tell your child you are not going to keep coming in for kisses, hugs, discussion, begging, or pleading. Stick to this. If your child leaves the room, simply re-direct the child back without discussion. Show no weakness, or your child will know that this behavior results in a change.

Finally, even if you are totally exhausted or its an unseemly hour of the night, walk your child back to his/her room immediately if you receive a visitor. Don't over-react or give to much attention; simply say, "The rules are that you sleep in your own bed."

If you maintain consistency and the rules, your child will be sleeping in his or her bed throughout the night in no time. And, you and your child will both get improved shut eye and be better prepared to face the new day together!


Top Child Discipline Techniques and Ideas


As any parent with more than one child or child care provider can attest, what works in terms of a disciplinary approach for one child may not work as well with another. With differences in how kids react to discipline also comes an increased likelihood for parents to be less-than-consistent in their approach. As a result, it's really no surprise that more than one-third of parents don't think their methods of discipline work well, according to a recent study of 2,134 parents with kids ages 2-11. However, child experts indicate that there are some common basics of effective discipline. Here are techniques to try:

Family collecting wildberries outdoors.


Consistency is Key


Since everyone has a different parenting/caregiver style, it's not practical to say all discipline should be consistent all the time. Do try, however, to instill consistent rules, approaches, and even goals and rewards each day. Kids can find change or inconsistencies confusing, and may test limits or boundaries to see how far they can go with different adults. (Remember the saying, "If mom says no, then just go ask dad?) The motto may be cute on a shirt, but is nothing but trouble in a household where inconsistent rules exist.



Seek Out the 'Why' of Misbehavior



When Johnny throws a cup and its contents spill on the carpet, a disciplinary consequence SHOULD be rendered. But if you take time to seek out the "why" to the behavior rather than just the action itself, you might be closer to figuring out your child's problem (at least this one). If you determine that he threw his cup because the straw was clogged, for example, you might assess a different outcome or have a different conversation than if he threw it because he didn't want milk for a drink. Maybe he is mad at something else entirely, and this is how he handles it. Parents can then guide appropriate behavior.


Avoid Power Battles



Choose your battles very carefully, but once you've picked a battle then a parent/adult MUST win. Always. Only address those issues that are truly important (safety is always a key battle) and let some things go. If possible, offer choices while still setting reasonable limits. But if an issue is important, experts indicate it's vital that a parent not cave and give in to a child, even "just this once." If you do this, then every time this issue comes up again, your child will know that you might change your mind.


Emphasize and Praise Good Behavior



If the behavior won't cause harm, then an effective disciplinary approach often involves praising good behavior and rewarding it through hugs, high-fives or special activities (like a trip to the park), while ignoring bad behavior. This is easier said than done, but a child will learn that good actions result in more positive attention and praise while bad behavior gains her nothing.

Keep Your Cool


Kids often enjoy seeing a rise out of an adult; blowing your top can be interesting to watch and kids sometimes see your loss of control as a victory for them. Keep calm and in control, and if necessary, tell your child you're taking a brief "time out" to assess the situation and appropriate consequence before taking action. Kids will often take advantage of a frazzled, mad, or emotional adult; don't give them this opportunity. If you do mess up, learn from the experience, and take another measure to keep yourself calm, cool and collected the next time (and there will be one!).

Seek Out Discipline Supporters


When someone else is watching your child, be sure to communicate discipline style and request the caregiver adopt a similar fashion. Likewise, if you do not believe in a certain approach (like spanking or a time-out chair), be sure to indicate that to a babysitter or early education teacher as well. If checking out a new day care or pre-school, take time to ask about disciplinary approach. Many parents find that if they match their approach to what methods are used at a child's care setting, the results become more effective. The reason may be that kids respond to discipline tactics that are used with their peers.



കരൾ മാറ്റിവച്ചു; കുഞ്ഞു ഡേവിഡിനു തൂക്കം രണ്ടു കിലോ 100 ഗ്രാം


മെദാന്ത മെഡിസിറ്റിയിൽ അപൂർവ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡേവിഡ് മാതാപിതാക്കൾക്കും ഡോക്ടർമാർക്കുമൊപ്പം.


ന്യൂഡൽഹി∙ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ ഏറ്റവും ഭാരം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് ഇനി നൈജീരിയക്കാരൻ ഡേവിഡിനു സ്വന്തം. ശസ്ത്രക്രിയയ്ക്കു വിധേയനാകുമ്പോൾ രണ്ടു കിലോയും നൂറു ഗ്രാമുമായിരുന്നു ഒരു വയസ്സ് തികഞ്ഞിട്ടില്ലാത്ത ഡേവിഡിന്റെ തൂക്കം. ഗുഡ്ഗാവിലെ മെദാന്ത മെഡിസിറ്റിയിലാണ് അപൂർവ ശസ്ത്രക്രിയ നടന്നത്. ഇതിനു മുൻപു ശസ്ത്രക്രിയയ്ക്കു വിധേയനായ ആൾക്കു രണ്ടേമുക്കാൽ കിലോ തൂക്കമുണ്ടായിരുന്നു.

ഡോ. നീലം മോഹൻ, ഡോ.എ.എസ്. സോയിൻ എന്നിവരുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ഒൻപതു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കരൾ മാറ്റം വിജയകരമായി പൂർത്തിയാക്കിയത്. കരളിലും മജ്ജയിലും ഗുരുതര അസുഖങ്ങൾ ബാധിച്ച നിലയിലാണു ഡേവിഡിനെ ആശുപത്രിയിലെത്തിച്ചത്. ജനിച്ചപ്പോൾ മൂന്നു കിലോ തൂക്കമുണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഇതു ക്രമാതീതമായി കുറഞ്ഞു. കരളിൽ ഇരുമ്പിന്റെ അംശം അടിഞ്ഞുകൂടുന്ന അപൂർവ രോഗമാണു ഡേവിഡിനെ ബാധിച്ചത്.

കരളിന്റെ പ്രവർത്തനം നിലയ്ക്കുകയും ശരീരത്തിൽനിന്നു പോഷകാംശങ്ങൾ നഷ്ടപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയയ്ക്കായി ഡേവിഡിനെ ഒൻപതു മണിക്കൂർ അനസ്തേഷ്യയിൽ നിർത്തുകയായിരുന്നു ഏറ്റവും വല്ലിയ വെല്ലുവിളിയെന്നു ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം എട്ടാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞു. ഇപ്പോൾ ഡേവിഡിനു 3.8 കിലോ ഗ്രാം തൂക്കമുണ്ട്. ദീർഘകാലം നിരീക്ഷണം ആവശ്യമാണെങ്കിലും ഡേവിഡിനു സാധാരണ ജീവിതം നയിക്കുന്നതിനു ബുദ്ധിമുട്ടില്ലെന്നു ഡോക്ടർമാർ പറഞ്ഞു.





eye-drops



വിഷമം വന്നൊന്നു കരഞ്ഞാല്‍ ഉടന്‍ വരും അടുത്തു നില്‍ക്കുന്ന ആളിന്‍റെ വക ചോദ്യം–‘ഒരു പ്രയോജനവുമില്ലല്ലോ പിന്നെന്തിനാണ് ഇങ്ങനെ വെറുതേ കരയുന്നതെന്ന്. കരച്ചില്‍ കഴിഞ്ഞു മനസ്സൊന്നു തണുത്താല്‍ അക്കമിട്ടു പറയാം ഇനി കണ്ണുനീരിന്‍റെ ഗുണങ്ങള്‍.


1.മാലിന്യം പുറന്തള്ളുന്നു


സ്ട്രെസ്സ് ഹോര്‍മോണുകള്‍ നിര്‍മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കരച്ചിലിലൂടെ പുറന്തള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസ്സാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലുടെയും ലഭിക്കുന്നു. മസാജില്‍ ശരീരത്തില്‍ നിന്നും വിഷമാലിന്യങ്ങള്‍ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. മാത്രമല്ല കരയുമ്പോള്‍ ശരീരത്തില്‍ വേദനാസംഹാരിയായ എൻടോർഫിനുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.


2. മാനസിക സമ്മര്‍ദം കുറയ്ക്കുന്നു


ടെന്‍ഷന്‍ കുറയ്ക്കാനുള്ള ശരീരത്തിന്റെ ഉപായമാണ് കരച്ചില്‍. സാധാരണ കണ്ണുനീരില്‍ 98 ശതമാനം വെള്ളമാണ്. എന്നാല്‍ വൈകാരിക വിക്ഷോഭം മൂലം കരയുമ്പോള്‍ അതില്‍ ഉയര്‍ന്ന അളവില്‍ സ്ട്രെസ്സിനു കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോൺ അടങ്ങിയിരിക്കുന്നു. ഇവ പുന്തള്ളുന്നതിലൂടെ ടെന്‍ഷന്‍ കുറയുക മാത്രമല്ല മാനസികാവസ്ഥയും ഉടനടി മെച്ചപ്പെടുന്നു. ഒപ്പം മനസ്സിനു സന്തോഷം പകരുന്ന എൻടോർഫിനുകള്‍ ഉൽപ്പാദിപ്പിക്കാനും കരച്ചില്‍ കാരണമാകുന്നു. ഇവ നല്ല ഉറക്കം പ്രദാനം ചെയ്യാനും സഹായിക്കുന്നു.


3. കണ്ണിനും മൂക്കിനും ഗുണം ചെയ്യും കണ്ണുനീര്‍


കണ്ണുനീരില്‍ അടങ്ങിയിരിക്കുന്ന ലിസോസൈം ബാക്ടീരിയയില്‍ നിന്നും വൈറസുകളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു. കണ്ണിന്റെ നനവ്‌ നിലനിര്‍ത്തുന്നതിലൂടെ കാഴ്ചയ്ക്കും ഗുണം ചെയ്യുന്നു. കണ്ണിലെ മാത്രമല്ല മൂക്കിലെ ബാക്ടീരിയയെയും നശിപ്പിക്കുന്നു. 

സങ്കടം വരുന്നത്‌ അത്ര നല്ല കാര്യമല്ല. എന്നാല്‍ സങ്കടം വന്നു കരയുന്നത് കൊണ്ട് ചില പ്രയോജങ്ങള്‍ ഉണ്ടെന്നു ഇപ്പോള്‍ മനസിലായല്ലോ. അപ്പോള്‍ ഇനി കരയാന്‍ തോന്നിയാല്‍ അടക്കിനിർത്താതെ നന്നായി കണ്ണീരൊഴുക്കിത്തന്നെ കരയാം.




soya-milk


പാൽ കുടിച്ചാൽ മാത്രമേ എല്ലുകൾക്ക് ബലം വയ്ക്കൂ എന്നത് തലമുറകൾ പഴക്കമുള്ളൊരു അബദ്ധവിശ്വാസമാണ്. പാൽ കുടിക്കുന്നത് നല്ലതു തന്നെ. കൊച്ചുകുട്ടികൾ വേണ്ടുവോളം പാൽ കുടിച്ചു തന്നെയാണ് വളരേണ്ടത്. എന്നാൽ എല്ലാ പ്രായത്തിലും പാൽ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമാണു ചെയ്യുക. 

സോയ പ്രോട്ടീനും പാലിന്റെ അതേ ഗുണമാണു ശരീരത്തിനു നൽകുന്നത്. കുട്ടിക്കാലം തൊട്ടേ സോയാ പ്രോട്ടീൻ ഒരു ശീലമാക്കണമെന്നാണു വാഷിങ്ടണിൽ നിന്നുള്ള ആരോഗ്യവിദഗ്ധർ പറയുന്നത്. ഇതു പിന്നീട് കൗമാരത്തിലും വാർധക്യത്തിലും എല്ലുകളുടെ ബലം നിലനിർത്തുന്നതിനു സഹായിക്കുന്നു. എല്ലുകൾക്കു സംഭവിക്കുന്ന തേയ്മാനം വാർധക്യത്തിലെത്തിയ പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇവർ പാൽ കഴിക്കുന്നത് മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇത്തരക്കാർക്കും സോയാപ്രോട്ടീൻ ശീലമാക്കാം. 

കുട്ടിക്കാലത്ത് അകത്താക്കുന്ന പ്രോട്ടീൻ ആണു പിന്നീട് എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ട് കൊച്ചുകുട്ടികൾക്ക് പാലിനൊപ്പം സോയാപ്രോട്ടീൻ കൂടി നൽകുന്നത് ശീലമാക്കണം. സ്ത്രീകളിൽ പലർക്കും ആർത്തവവിരാമത്തെത്തുടർന്ന് എല്ലുകൾക്ക് ബലക്ഷയം സംഭവിക്കാറുണ്ട്. ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളും സോയാപ്രോട്ടീൻ ധാരാളമായി കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. 




പുകച്ചുരുളിലേറി ക്രിമിനൽ ലോകത്ത്



Representative Image


‘ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ’


ഇന്നിതൊരു ഞെട്ടിക്കുന്ന വാർത്തയേ അല്ല. ഒരു കിലോ വളരെ കുറഞ്ഞുപോയല്ലോ എന്ന മട്ടിൽ പ്രതിയുടെ തലപ്പടത്തിലേക്കൊന്നു നോക്കി പേജ് മറിക്കും. എന്നാൽ മറ്റൊരു തലക്കെട്ടു പറയാം. 


‘‘കഞ്ചാവടിച്ച മകൻ അമ്മയുടെ കഴുത്തിനു കത്തിവച്ചു’’


വായനക്കാരന്റെ ശ്രദ്ധ കിട്ടാനായി ഉണ്ടാക്കിയതല്ല. നമ്മുടെ ജില്ലയിൽ സംഭവിച്ചതാണ്. ലഹരി ഉപയോഗത്തിന്റെ പുറത്തുവരാത്ത കഥകളിലൊന്ന്. ഒരു കിലോ കഞ്ചാവ് അഞ്ചുഗ്രാമിന്റെ ഇരുന്നൂറു പൊതികളാക്കാമെന്നും അതിലൊരു പൊതിയുടെ ലഹരിയിലാണ് അമ്മയെ കത്തിമുനയിൽ നിർത്തി പണം വാങ്ങിയതെന്നും പറയുമ്പോൾ ലഹരി വളരെ ചെറിയ അളവിൽപ്പോലും മാരകമാണെന്നു മനസ്സിലാകുന്നു. ഇനി ഈ 200 പൊതികൾ 200 പുതിയ ആൾക്കാർ വാങ്ങുന്നെന്നു കരുതുക. അവരിൽ 30 പേർ അടിമകളായി മാറും (ആദ്യമായി ഉപയോഗിക്കുന്നവരിൽ 15% അഡിക്റ്റായി മാറുമെന്നാണു വിദഗ്ധർ പറയുന്നത്.). 

ലഹരിക്ക് അടിമയായവർ മോഷണമടക്കമുള്ള മറ്റു കുറ്റകൃത്യങ്ങളിലേക്കെത്തിപ്പെടാൻ അധികം സമയമെടുക്കില്ല. അപ്പോൾ ഒരു കിലോ കഞ്ചാവിൽ നിന്ന് ഒരു പൊലീസ് സ്റ്റേഷൻ നിറയ്ക്കാനുള്ളത്ര കേസുകൾ ഇപ്പോൾ കിട്ടിക്കഴിഞ്ഞു. മലപ്പുറം ജില്ലയെ ഞെട്ടിച്ച പല കൊലപാതകക്കേസുകളിലെയും പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു. പക്ഷേ, പൊലീസ് റിപ്പോർട്ടിൽ അതു വരില്ല. പ്രതി സ്വബോധത്തോടെയല്ല കുറ്റം ചെയ്തതെന്നു പറഞ്ഞാൽ ശിക്ഷ കുറയുമെന്നതുതന്നെ കാരണം.

വീക്കെൻഡ് ഫ്രീക്ക് ഔട്ടും പാർട്ടി ഡ്രഗ്സും


ന്യൂജനറേഷൻ ജോലികൾ ഒട്ടേറെ വിദേശനാണ്യം നേടിത്തന്നെങ്കിലും മറ്റൊരു കെടുതിയും ഒപ്പം വന്നു. വീക്കെൻഡ് ഫ്രീക്ക് ഔട്ട്. ഒരാഴ്ച നീളുന്ന ജോലിത്തിരക്കു കഴിഞ്ഞ്, ശനിയാഴ്ച അടിച്ചുപൊളി പാർട്ടി നടത്തുന്ന പരിപാടിയാണിത്. പാട്ടുംകൂത്തും ലഹരിയുമായി ഒരു രാത്രി. പബുകൾ പോലുള്ള കേന്ദ്രങ്ങളുണ്ടാകുന്നതും ഇത്തരത്തിലാണ്. ലഹരിക്കു കുപ്പി പോരാതെ വന്നപ്പോൾ‌ പാർട്ടി ഡ്രഗ്സ് എന്ന പേരിൽ എൽഎസ്ഡിയും ആംപ്യൂളുകളും വ്യാപകമായി. 

ജോലിതേടിയും പഠനത്തിനായും മഹാനഗരങ്ങളിലെത്തുന്നവർ ഈ ലഹരിയുടെ ഉപഭോക്താക്കളായി. അവരിലൂടെ ഈ ലഹരി നമ്മുടെ നാട്ടിലും പ്രചരിച്ചു. അടുത്ത അവധിക്ക് കൂട്ടുകാരൻ ‘സ്റ്റാംപ്’ (എൽഎസ്ഡി) കൊണ്ടുവരുമെന്നും അതിന്റെ ലഹരിയെന്താണെന്നറിയണമെന്നും പറഞ്ഞ വിദ്യാർഥിയുണ്ട് നമ്മുടെ ജില്ലയിൽ. പുറത്തു പഠിക്കുന്ന വിദ്യാർഥികളിൽ ചിലരെങ്കിലും നാട്ടിലേക്കുള്ള കാരിയർമാരായും മാറുന്നുണ്ട്. 


കാരിയറായ പെൺകുട്ടി


ലഹരി ഉപഭോക്താവായ ബോയ്ഫ്രണ്ടിനു പണമുണ്ടാക്കാൻ ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു കഞ്ചാവു കടത്തുന്ന ഒരു വിദ്യാർഥിനി പിടിയിലായിരുന്നു. ടൂറിസ്റ്റ് ബസിൽ അവധിക്കു വന്നിറങ്ങുന്ന കുട്ടി സാധനം തൊട്ടടുത്ത കടയിലേൽപിക്കും. ഫീസിനു പണമില്ല, വീട്ടിൽ ദാരിദ്ര്യമാണ് എന്നെല്ലാം പറഞ്ഞാണത്രെ ഈ ബോയ്ഫ്രണ്ട് പെൺകുട്ടിയെ പറ്റിച്ചുകൊണ്ടിരുന്നത്. വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പെൺകുട്ടിയെ വിട്ടയച്ചു. 

പുറത്തുപഠിക്കുന്ന വിദ്യാർഥികൾക്ക് അധികൃതർ നൽകുന്ന ഉപദേശം കൂടി പങ്കു വയ്ക്കാം. കൂട്ടുകാർ തന്നതാണെങ്കിലും പൊതിയിലെന്താണെന്ന് അറിയാതെ സ്വന്തം റൂമിൽ സൂക്ഷിക്കരുത്. നാട്ടിലേക്കു കൊണ്ടുവരരുത്. 18 വയസ്സു കഴിഞ്ഞാൽപ്പിന്നെ വിദ്യാർഥിയാണെന്നൊന്നും നോട്ടമുണ്ടാകില്ല.


ഓൺലൈൻ ലഹരി 


ലോകത്തിലെ ആദ്യ ഓൺലൈൻ ഷോപ്പിങ് നടന്നത് കഞ്ചാവിനു വേണ്ടിയായിരുന്നു എന്നു പറയപ്പെടുന്നു. 1971–1972 കാലഘട്ടത്തിൽ. അന്ന് ഇന്റർനെറ്റില്ല, അർപാനെറ്റ് ആയിരുന്നു. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പണി പറ്റിച്ചത്. എന്നാൽ, നമ്മുടെ ജില്ലയിൽ ഓൺലൈൻവഴി ലഹരി വാങ്ങുന്നുവെന്ന കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, വാട്സാപിൽ ലഹരിക്കൂട്ടായ്മകൾ ഒട്ടേറെയുണ്ട്. 

കഞ്ചാവ് കേസിൽ പിടിച്ച ചില വിദ്യാർഥികളുടെ വാട്സാപ് കൂട്ടായ്മകളുടെ പേര് ഇങ്ങനെയൊക്കെയാണ്. ഗഞ്ചാ ബോയ്സ്, കഞ്ചൂസ്, സ്മോക്കി ബ്രോസ്. ഇത്തരത്തിലുള്ള ഒരു വാട്സാപ് കൂട്ടായ്മയുടെ ടാഗ്‌ലൈൻ why drink and drive when you can smoke and fly. 

സ്റ്റാർട്ട് അപ് ഗ്രൂപ്പ് 


നാടുമുഴുവൻ സംരംഭകരാകാൻ പരിശീലിക്കുന്ന കാലമാണ്. സമീപ ജില്ലയിൽ എൻജിനീയറിങ് പഠിക്കുന്ന വിദ്യാർഥികളും (ഭൂരിപക്ഷവും നമ്മുടെ നാട്ടുകാർ) സ്റ്റാർട്ട് അപ് ഗ്രൂപ് തുടങ്ങി. ബിസിനസ് എന്താ ? ‘കഞ്ചാവ് വിൽപന’ പക്ഷേ, ഏറെത്താമസിയാതെ ഇവർ പിടിയിലായി. 


ചങ്ക് ബ്രോസിനെ വെറുതെ തെറ്റിദ്ധരിച്ചു!


ലോവെയ്സ്റ്റ് പാന്റ്, പല ഫാഷനിലുള്ള മുടി,താടി, ടാറ്റൂ പതിച്ച ബൈസെപ്സ് എന്നിങ്ങനെ കാരണവന്മാരെ ശുണ്ഠിപിടിപ്പിക്കുന്ന കാര്യങ്ങളുമായി കരിമ്പട്ടികയിൽപ്പെട്ടു പോയവരാണ് പാവം ചങ്ക് ബ്രോസ്. നാട്ടിലെ സകല കുറ്റങ്ങളും ഇവരുടെ പിടലിക്കായിരിക്കും.ലഹരി ഉപയോഗം നാട്ടിൽ വർധിച്ചപ്പോഴും കുറ്റം ബ്രോസിനു തന്നെ. എന്നാൽ, കഞ്ചാവടിക്കാരും ബ്രോസും തമ്മിൽ അജഗജാന്തരമുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.

കഞ്ചാവടി തുടങ്ങിയാൽ ഫാഷനും സൗന്ദര്യസങ്കൽപങ്ങളുമൊന്നും തലയിൽ നിൽക്കില്ലത്രെ. കുളിക്കാതെയും നനയ്ക്കാതെയും നടക്കുന്നവരായി മാറും. കഞ്ചാവടിച്ചു നടന്ന ഒരു ബ്രോ പറഞ്ഞതു പോലെ ‘ആ ബർക്കത്ത് പോയിക്കിട്ടും’. അതേസമയം, ലഹരിയോട് അയഞ്ഞ സമീപനം സ്വീകരിക്കുന്ന ന്യൂജനറേഷൻ ചിന്താരീതിക്ക് എന്തോ കുഴപ്പമില്ലേ...? 

അമ്മ അറിയാൻ


  • വ്യക്തിത്വത്തിൽ പെട്ടെന്നുതന്നെ മാറ്റമുണ്ടാകും.
  • മുറിയിൽ ഏറെനേരം അടച്ചിരിക്കുക. 
  • ഇടയ്ക്കിടെ കൂടുതൽ പണം ആവശ്യപ്പെടുക 
  • പഠനത്തിൽ പിന്നോട്ടാവുക 
  • വ്യക്തിശുചിത്വത്തിൽ അലംഭാവം, ഭക്ഷണത്തിൽ താൽപര്യക്കുറവ്
  • സ്വന്തം മുറിയിലേക്ക് മാതാപിതാക്കളെ കടക്കാൻ അനുവദിക്കാതിരിക്കുക (പിടിക്കപ്പെടുമോ എന്നു പേടി) 
  • രഹസ്യ കൂട്ടുകാരുണ്ടാവും. അതാരാന്നു ചോദിച്ചാൽ പറയില്ല 
  • സിറിഞ്ച് വഴി ലഹരി തേടുന്നവരുടെ കൈത്തണ്ടയിൽ പാടുകളുണ്ടാകും.
  • വിരലുകളിലെ നിറംമാറ്റം ശ്രദ്ധിച്ചാൽത്തന്നെ ലഹരി പുകയ്ക്കുന്നവരെ തിരിച്ചറിയാം
  • ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയെ ചികിത്സയ്ക്ക് വിധേയനാക്കുക.(ഇതിൽ നാണിക്കാനൊന്നുമില്ല. മറ്റുരോഗങ്ങളെപ്പോലെ ഇതിനെയും കണ്ടാൽ മതി. കുടുംബ അഭിമാനം എന്നൊക്കെപ്പറഞ്ഞ് ചികിത്സിക്കാതിരുന്നാൽ മക്കൾ കൈവിട്ടുപോകും)
  • പിടിക്കപ്പെട്ടാൽ കുട്ടിയെ കുറ്റപ്പെടുത്താതിരിക്കുക. 
  •  ചികിത്സ കഴിഞ്ഞാലും തുടർ പരിചരണവും ശ്രദ്ധയും വേണം.