കുട്ടികൾക്ക് നെൽകൃഷിയുടെ ബാലപാഠം പകർന്നു നൽകി ഞാറു നടീൽ ഉൽസവം
പ്രീപ്രൈമറി കുട്ടികൾക്ക് നെൽകൃഷിയുടെ ബാലപാഠം പകർന്നു നൽകി കർഷക സംഘത്തിന്റെ ഞാറു നടീൽ ഉൽസവം. കൊല്ലം തേവലക്കര കെ.വി.എം സ്കൂളിലെ എണ്‍പതോളം കുരുന്നുകളാണ് മണ്ണും ചെളിയും നിറഞ്ഞ പാടത്ത് കർഷക സംഘത്തോടൊപ്പം ഞാറു നട്ടത്
മണ്ണിൽ ഇറങ്ങുന്നതിനും ചെളിയിൽ കളിക്കുന്നതിനുമൊക്കെ കുട്ടികളെ വിലക്കുന്ന കാലത്താണ് മണ്ണിന്റെ മണമറിഞ്ഞ് എൽ കെ ജി കുട്ടികൾ ഞാറു നട്ടത്. കൗതുകത്തോടെയായിരുന്നു ഓരോരുത്തരും പാടത്തേക്ക് ഇറങ്ങിയത്. നടീലും കൊയ്ത്തുമൊക്കെ ചിത്രങ്ങളിൽ മാത്രം കണ്ടുപരിചയിച്ച കുട്ടികളാണ് ചെരുപ്പു പോലുമില്ലാതെ നെൽവയലിലിറങ്ങിയത്.ചെളിമൂടിയ പാടത്ത് ഓടി നടന്നുകളിച്ച കൂട്ടികള്‍ മുതിർന്നവർക്ക് ഗൃഹാതുരമായ ഓർമകളായി. കുഞ്ഞിക്കൈകൾ കൊണ്ട് കർഷകസംഘം പ്രവർത്തകരാണ് പാടത്ത് ഞാറു നടീച്ചത്
ഞാറു നടീലിനൊപ്പം കൃഷിയുടെ ബാലപാഠങ്ങളും പഠിച്ചാണ് കുട്ടികൾക്ക് മടങ്ങിയത്. തേവലക്കര ക്ഷേത്രത്തിന് സമീപത്തെ മൂന്ന് ഏക്കറോളം വരുന്ന തരിശു പാടത്താണ് കർഷസംഘം നെൽകൃഷിയിറക്കിയത്. കുട്ടികൾക്ക് കൃഷിയുടെ ഗുണങ്ങൾ പറഞ്ഞുനൽകിയാൽ പൊതുസമൂഹത്തെ കൃഷിയിലേക്ക് ആകർഷിക്കാമെന്നതാണ് കർഷക സംഘത്തിന്റെ ലക്ഷ്യം
No comments:
Post a Comment