പെരുമ്പാമ്പിന്റെ വായിലകപ്പെട്ട കുട്ടി കല്ലുകൊണ്ടു പൊരുതി രക്ഷപ്പെട്ടു
മംഗളൂരു ∙ വരിഞ്ഞു മുറുക്കി വിഴുങ്ങാനൊരുങ്ങിയ പെരുമ്പാമ്പിനെ കല്ലുകൊണ്ടു കീഴടക്കി അഞ്ചാം ക്ലാസ് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബണ്ട്വാൾ സജിപ ആദർശ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥി കൊലാകെയിലെ വൈശാഖ് (11) ആണു രക്ഷപ്പെട്ടത്. അവശനായ വൈശാഖിനെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ടു സ്കൂൾ വീട്ടു വീട്ടിലേക്കു മടങ്ങവേയാണു സംഭവം. വൈശാഖിനെ പാമ്പ് ചുറ്റി വരിഞ്ഞു മുറുക്കി.നിലത്തു വീണ വൈശാഖിനെ വിഴുങ്ങാൻ തുടങ്ങിയ പാമ്പ്, കാലു വായ്ക്കകത്താക്കുകയും ചെയ്തു. ഇതിനിടെ കൈയിൽ കിട്ടിയ കല്ലു കൊണ്ടു വൈശാഖ് പാമ്പിനെ തുരുതുരാ ഇടിക്കാൻ തുടങ്ങി. .
ഇതിനിടെ നിലവിളി കേട്ട് സമീപത്തെ വീട്ടിലെ ഹർഷിത എന്ന പെൺകുട്ടി ഓടിയെത്തിയെങ്കിലും, പാമ്പ് ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ അടുത്തേക്കു വരുന്നതിൽ നിന്നു വൈശാഖ് വിലക്കി. വൈശാഖിന്റെ ചെറുത്തു നിൽപു താങ്ങാനാവാതെ പാമ്പ് പിടിവിട്ടു പിൻവാങ്ങിയതോടെ വൈശാഖിനെ ഹർഷിത വീട്ടിൽ കൊണ്ടു ചെന്നാക്കി.പരുക്കേറ്റ വൈശാഖിനെ വീട്ടുകാർ ആദ്യം ബിസി റോഡിലും പിന്നീടു തുമ്പെയിലും ആശുപത്രിയിലെത്തിച്ച ശേഷം, ഗുരുതരാവസ്ഥയിലായതിനാൽ ജില്ലാ ഗവൺമെന്റ് വെൻലോക് ആശുപത്രിയിലേക്കു മാറ്റി.
No comments:
Post a Comment