ഇവനാണ് ആ 'മുടി'യനായ പുത്രൻ ; ഇതിലും നല്ല മുടി സ്വപ്നങ്ങളിൽ മാത്രം
കുഞ്ഞിക്കരടി എന്ന ഓമപേരിലറിയുന്ന കുഞ്ഞു വാവയാണ് ജൂനിയർ. തലനിറഞ്ഞു വളർന്നു നിൽക്കുന്ന കൂർത്ത തലമുടിയിഴകളാണ് അവനെ പ്രശസ്തനാക്കിയത്. കേവലം ഒൻപതാഴ്ച പ്രായമുള്ള ജൂനിയർ എന്ന കുഞ്ഞിനെയും കൊണ്ട് എവിടെ പോയാലും അവിടെയൊക്കെ അവൻ ശ്രദ്ധാകേന്ദ്രമാകുന്നത് അവൻെറ മുടികൊണ്ടാണെന്നാണ് ജൂനിയറിൻെറ അമ്മ ചെൽസിയ നൂൺ പറയുന്നത്.
യുകെയിലെ ബ്രൈടൺ സ്വദേശിയായ ചെൽസിയ മുമ്പ് ഹെയർസ്റ്റൈലിസ്റ്റ് ആയിരുന്നു. എന്നാൽ മകൻെറ മുടി താൻ ട്രിം ചെയ്തിട്ടില്ലെന്നും ചെൽസിയ പറയുന്നു. കുഞ്ഞിൻെറ മുടി ഉടനെയൊന്നും മുറിക്കാൻ ഉദ്ദേശമില്ലെന്നും അത് എത്രത്തോളം വളരുമെന്ന് കാണാൻ എല്ലാവരെയും പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താനെന്നുമാണ് ചെൽസിയ പറയുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച തലമുടിയുള്ള കുഞ്ഞ് എന്ന പേരിലാണ് മാധ്യമങ്ങൾ ജൂനിയറിൻെറ വാർത്ത പ്രസിദ്ധീകരിക്കുന്നത്.
No comments:
Post a Comment